Thursday, February 27, 2020

Thursday, April 4, 2019

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യെഹോവ സഹായിച്ചു

ഇത്രത്തോളം യെഹോവ സഹായിച്ചു

ഇത്രത്തോളം  ദൈവമെന്നെ നടത്തി

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി

ഇത്രത്തോളം  യെഹോവ സഹായിച്ചു

ഹാഗാറിനെ  പോലെ ഞാന്‍  കരഞ്ഞപ്പോള്‍

യാക്കോബിനെ   പോലെ ഞാന്‍ അലഞ്ഞപ്പോള്‍

മരുഭൂമിയില്‍ എനിക്ക്  ജീവജലം തന്നെന്നെ

ഇത്രത്തോളം  യെഹോവ സഹായിച്ചു  

ഏകനായി   നിന്ദ്യനായ്   പരദേശിയായ്

നാടും  വീടും വിട്ടു  ഞാന്‍ അലഞ്ഞപ്പോള്‍

സ്വന്തനാട്ടില്‍  ചേര്‍ത്തുകൊള്ളാം എന്നുരച്ച  നാഥനെന്നെ

ഇത്രത്തോളം  യെഹോവ സഹായിച്ചു  

കണ്ണുനീരും  ദുഖവും നിരാശയും

പൂര്‍ണമായി  മാറിടും ദിനം  വരും

അന്ന്  പാടും ദൂതര്‍  മദ്ധ്യേ ആര്‍ത്തു  പാടും ശുദ്ധരും

ഇത്രത്തോളം  യെഹോവ സഹായിച്ചു

ഇത്രത്തോളം യെഹോവ സഹായിച്ചു

ഇത്രത്തോളം  ദൈവമെന്നെ നടത്തി

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി

ഇത്രത്തോളം  യെഹോവ സഹായിച്ചു

Monday, December 14, 2015