ഇത്രത്തോളം യെഹോവ സഹായിച്ചു
ഇത്രത്തോളം യെഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യെഹോവ സഹായിച്ചു
ഹാഗാറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെ പോലെ ഞാന്‍ അലഞ്ഞപ്പോള്‍
മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യെഹോവ സഹായിച്ചു
ഏകനായി നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാന്‍ അലഞ്ഞപ്പോള്‍
സ്വന്തനാട്ടില്‍ ചേര്‍ത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യെഹോവ സഹായിച്ചു
കണ്ണുനീരും ദുഖവും നിരാശയും
പൂര്‍ണമായി മാറിടും ദിനം വരും
അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും
ഇത്രത്തോളം യെഹോവ സഹായിച്ചു
ഇത്രത്തോളം യെഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യെഹോവ സഹായിച്ചു